Facebook Sextotion, Skype Chat Webcam Blackmail

സുന്ദരിമാരുടെ ചാറ്റ് റിക്വെസ്റ്റ് സ്വീകരിച്ചാല്‍, കെണി പിറകെ വരും

ഫെസ്ബുക്കിലെ ചതിക്കുഴികള്‍ 

നമ്മളില്‍ പലരും ആദ്യമായി ഫേസ്ബുക്ക് ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ ഉണ്ടായിരുന്ന പ്രശ്നങ്ങളില്‍ ഏറ്റവും വലിയ ഒന്നായിരുന്നു ആവശ്യത്തിന് സുഹൃത്തുക്കള്‍ ഇല്ലാതിരുന്നത്. അത്കൊണ്ട് തന്നെ കൊള്ളാവുന്ന പ്രൊഫൈലുകള്‍ കാണുമ്പോള്‍ പേരോ, നാടോ എന്താണെന്ന് പോലും നോക്കാതെ പരവാധി ആളുകള്‍ക്ക് റിക്വെസ്റ്റ് അയച്ചിരുന്നു. എന്നാല്‍ അയക്കാവുന്ന റിക്വെസ്റ്റ്കള്‍ക്ക് പരിമിതികള്‍ ഉണ്ടായിരുന്നത് കൊണ്ട് ഇങ്ങോട്ട് കിട്ടുന്ന റിക്വെസ്റ്റ് കള്‍ക്കായിരുന്നു എപ്പോഴും ഡിമാന്‍ഡ കൂടുതല്‍. 

പക്ഷെ സൌഹൃദത്തിനായി ഫ്രണ്ട് റിക്വെസ്റ്റ്കളും, മെസേജ് രിക്വേസ്ട്ടുകളും വന്നിരുന്ന ആ ഒരു കാലം ഏതാണ്ട് കഴിഞ്ഞ മട്ടാണ്. പണ്ട് ഇമെയിലുകളുടെ രൂപത്തില്‍ വന്നിരുന്ന ഒരു തട്ടിപ്പുണ്ടായിരുന്നു "എന്‍റെ കയ്യില്‍ പൂത്ത കാശുണ്ട്, അത് നിങ്ങളുടെ രാജ്യത്തിലേക്ക് കടത്താന്‍ സഹായിച്ചാല്‍ ഒരു പങ്ക് നിങ്ങള്‍ക്ക് തരാം, പകഷെ അതിനുള്ള ചിലവ് നിങ്ങള്‍ തന്നെ വഹിക്കണം" എന്ന് പറഞ്ഞ് തുടങ്ങുന്നവ. പതുക്കെ ഇമെയിലില്‍ നിന്ന് അത് ഫേസ്ബുക്കിലേക്കും, മേസേജുകലായി മൊബൈലിലേക്കും എത്തിയിരുന്നു. അതോടൊപ്പം തന്നെ ലോട്ടറി അടിച്ചു എന്നിങ്ങനെയുള്ള വ്യാജ email, sms തട്ടിപുകളും.

നൈജീരിയന്‍  പൌരന്മാരുടെ നേത്രത്വത്തില്‍ നടത്തിയിരുന്ന ഇത്തരം തട്ടിപ്പുകളില്‍ നിരവധി പേര്‍ കുടുങ്ങി പണം നഷ്ടപ്പെട്ടെങ്കിലും, നമ്മളില്‍ ഭൂരിഭാഗവും അപ്പോഴും ഇതിലൊന്നും പെടാതെ സേഫ് ആയിരുന്നു. എന്നാലിതാ കാലം മാരിയതനുസരിച്ച് തട്ടിപ്പുകാരും പുതിയ വേഷത്തില്‍ അവതരിച്ചിരിക്കുകയാണ്. തട്ടിപ്പിന്റെ ഈ പുതിയ വേര്‍ഷനില്‍ ഒന്നും അറിയാത്തവരോടൊപ്പം, വര്‍ഷങ്ങളുടെ ഓണലൈന്‍ പരംബര്യവ്യം, ഇന്റര്‍നെറ്റിലെ ചതിക്കുഴ്ഹികളെ കുറിച്ച് ബോധ്യവും ഉള്ളവര്‍ തന്നെ കുരുങ്ങാനും തുടങ്ങി.

സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ ഐടിയില്‍ നിന്ന് വരുന്ന ഫ്രണ്ട് രിക്വസ്ട്ടോ, ചാറ്റ് രിക്വേസ്ട്ടോ ആയിരിക്കും തുടക്കം. പലപ്പോഴും ഈ യുവതികള്‍ യൂറോപ്യന്‍സൊ, ഫിലിപ്പീനികളോ ആയിരിക്കും. ചാറ്റ് ചെയ്തു തുടങ്ങുമ്പോള്‍ അവള്‍ പരസ്പ്പരം കാണാനായി സ്കൈപ്പിലെക്കോ, അത്പോലെ മറ്റേതെങ്കിലും വീഡിയോ കാല്‍ ചെയ്യാനുള്ള ആപ്പുകളിലെക്കോ വരാമോ എന്ന് ചോദിക്കും.

വീഡിയോ ഓണ്‍ആകുമ്പോള്‍, ഫോട്ടോയില്‍ കണ്ടതിനെക്കാള്‍ സുന്ദരിയായ പെണ്‍കുട്ടിയെ ആയിരിക്കും നമ്മള്‍ കാണുക.

പതുക്കെ പതുക്കെ അവള്‍ ചാറ്റില്‍ റൊമാന്‍സ് കൂടെ കലര്‍ത്തും, നമ്മള്‍ ഒപ്പം കൂടുകയാണെങ്കില്‍ ഓരോന്നായി അവളുടെ വസ്ത്രം അഴിക്കാനും, നമ്മളോടും അങ്ങിനെ ചെയ്യാനും ആവശ്യപ്പെടും.  ബാക്കി പിന്നെ പറയണ്ടല്ലോ
                                                    
പിറ്റേന്നായിരിക്കും തട്ടിപ്പിന്റെ ക്ലൈമാക്സ് നടക്കുന്നത്.

ഇന്നലെ നമ്മള്‍ നടത്തിയ ചാറ്റിന്റെ വീഡിയോ ഞാന്‍ റെക്കോര്‍ഡ്‌ ചെയ്തിട്ടുണ്ട് എന്ന മെസേജ് ആയിരിക്കും നമ്മളെ ഇന്‍ബോക്സില്‍ കാത്തിരിക്കുക. പറയുന്ന തുക തന്നില്ലെങ്കില്‍ ആ വീഡിയോ യൂറ്റൊബില്‍ പോസ്റ്റ്‌ ചെയ്യുമെന്നും, ഫ്രണ്ട്സ് ലിസ്റ്റിലുള്ള ബന്ടുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തും.

മേസേജിന്റെ കൂടെ തെളിവിനായി വീഡിയോയുടെ ഒരു ഭാഗവും, അവര്‍ അയക്കാന്‍ ഉദ്ദേശിക്കുന്ന പ്രോഫിലുകളുടെ സ്ക്രീന്‍ഷോട്ടും കാണും. ചോദിക്കുന്ന തുക ചെറുതായത് കൊണ്ട് അയയ്ക്കാം എന്ന് വിചാരിച്ചാല്‍ അവിടെയാണ് ഇവരുടെ കുരുക്ക് മുറുകുക. വീണ്ടും വീണ്ടും അവര്‍ പണം ആവശ്യപ്പെടും, കിട്ടാതാകുമ്പോള്‍ പറഞ്ഞപോലെ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്യും.

നമ്മള്‍ വീഡിയോയില്‍ കാണുന്ന പെണ്‍കുട്ടികളില്‍ ഭൂരിഭാഗം പേര്‍ക്കും common ആയ ഒരു കാര്യമുണ്ട്. വസ്ത്രം അഴിക്കുമ്പോള്‍ അല്ലാതെ അവര്‍ ഇരുന്നിടത്ത് നിന്ന് എഴുന്നെല്‍ക്കില്ല. അത്പോലെ ചിരിച്ചുകൊണ്ട് ഹായ് പറഞ്ഞ് തുടങ്ങുന്ന അവര്‍ ഇടയ്ക്കിടെ ഫ്ലയിങ്ങ് കിസ്സും, കൈവീഷാളും ഒക്കെ കാണിക്കുമെങ്കിലും ഇവര്‍ ടെശ്യപ്പെടുന്നതോ, ഇവരുടെ  മുഖം ഇരുളുന്നതോ കാണാന്‍ സാധിക്കില്ല. സംശയിക്കേണ്ട, നമ്മള്‍ കാണുന്ന പെണ്‍കുട്ടിയുടെ വീഡിയോ നേരത്തേ റെക്കോര്‍ഡ്‌ ചെയ്ത ഒന്നാണ്. ഒരു സോഫ്റ്റ്‌വെയറിന്‍റെ സഹായത്തോടെ ഓരോ ഇമോഷനുകളും സെറ്റ് ചെയ്തു വച്ചിട്ടുണ്ടാകും. നമ്മുടെ രേസ്പോന്‍സ് അനുസരിച്ച് ഓരോ ബട്ടന്‍ ഞെക്കുമ്പോള്‍ അവര്‍ കൈവീശുകയും, ഉമ്മ വയ്ക്കുകയും ചെയ്യും. മറ്റൊരു പ്രധാന കാര്യം, അവര്‍ വീഡിയോയില്‍ വരുമെങ്കിലും , ഓഡിയോ എന്തെങ്കിലും കാരണം പറഞ്ഞ് ഒഴിവാക്കിയിരിക്കും. 'ഹായ്', ഹലോ പോലുള്ള വാക്കുകള്‍ നമ്മളെ കേള്‍പ്പിച്ച ശേഷം ബാക്കി സംസാരം മുഴുവനും ചാറ്റിലായിരിക്കും.

Paypal, Wester union എന്നിവ വഴിയാണ് ഇവര്‍ക്കുള്ള പണം എത്തിക്കേണ്ടത്. വര്‍ഷങ്ങളായി ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ടെങ്കിലും നാണക്കേട് ഭയന്ന് പലരും പുറത്ത് പരയാരില്ലായിരുന്നു. ചെറിയ തുകകള്‍ ആയത്കൊണ്ടും, രാജ്യത്തിന് പുറത്തേക്ക് പണം പോകുന്നത് കൊണ്ടും ലോക്കല്‍ പോലീസിന് ഇതില്‍ ഒന്നും ചെയ്യാനും കഴിയില്ല. കഴിഞ്ഞ വര്ഷം യൂറോപ്പില്‍ നടന്ന ആത്മഹത്യയോടെയാണ് ഈ പ്രശ്നം, ലോകം മുഴുവനും ചര്‍ച്ചാവിഷയമായി മാറിയത്. BBC പ്രശ്നം ഏറ്റെടുത്ത് കോളിളക്കം സൃഷ്ടിച്ചതോടെ, ആ മരണത്തിനു കാരണക്കാരായവരെ ഫിലിപ്പീന്‍സില്‍ നിന്ന് കണ്ടെത്തി.

ഞെട്ടിക്കുന്ന വിവരങ്ങളാണ് BBCയുടെ അന്വേഷണത്തില്‍ പുറത്ത് വന്നത്. Adult സൈറ്റുകളില്‍ നിന്ന് ലഭിക്കുന്ന വെബ്‌ക്യാം വീഡിയോ വച്ച് തട്ടിപ്പ് നടത്തുന്ന വന്‍ രാക്കട്ടുകള്‍ തന്നെ ഫിളിപ്പീന്സിലുന്ദ്. Western Union വഴി നാട്ടിലേക്ക് വന്‍തോതില്‍ പണംവരുന്നത് ശ്രദ്ധയില്‍പെട്ട ഫിലിപ്പീന്‍സ് പോലീസ് ആണ് ആദ്യം അന്വേഷണം ആരംഭിക്കുന്നത്. Call Centreകളും, IT കമ്പനികളും നടത്തുന്ന പോലെ ആളെ വച്ച് നടത്തുന്ന വന്‍ ഏര്‍പ്പാടായിരുന്നു ഇത്തരം തട്ടിപ്പുകളും അവിടെ. ഇത്തരം കേസുകളില്‍ നിരവധി പേര്‍ അഴിക്കുള്ളില്‍ ആയെങ്കിലും, ദിനം പ്രതി പുതിയ പുതിയ സംഘങ്ങളാണ് അവിടെ മുളച്ചു വരുന്നത്.

വീഡിയോ വച്ച് ആണുങ്ങള്‍ നടത്തുന്ന തട്ടിപ്പ് പോലെ യഥാര്‍ത്ഥ ഫിലിപ്പീന്‍സ് യുവതികള്‍ നടത്തുന്ന ബ്ലാക്ക്മേയിലിങ്ങും ഉണ്ട്. ഇവരുടെ ചാറ്റ് പക്ഷെ കുറെക്കൂടെ genuine ആയിരിക്കും, അതായത് സ്കൈപ്പിലൂടെ വീഡിയോ മാത്രമാക്കാതെ  സംസാരവും, ചീത്തവിളിയും വരെ ഉണ്ടാകും. ഗള്‍ഫ് പ്രവാസികളെയാണ് ഇത്തരക്കാര്‍ കൂടുതലായി ലക്ഷ്യം വയ്ക്കുക. ഇത്തരം കേസുകളില്‍ വീഡിയോ യൂറ്റൊബില്‍ വന്നാല്‍ ലബ്ഭിക്കുന്ന ശിക്ഷയോര്ത്ത് പലരും ചോദിക്കുന്ന എന്തും നല്‍കി പ്രശ്നം സോള്‍വ് ചെയ്യാന്‍ ശ്രമിക്കും. ഗള്‍ഫില്‍ വീട്ടുജോലിക്ക് വന്ന്‍ പരിചയവും, നിയമങ്ങളെ കുറിച്ച് അറിവും ഉള്ള സ്ത്രീകളാണ് ഇവരില്‍ പലരും എന്ന് പറയപ്പെടുന്നു. ഹോങ്ങ്കോങ്ങ്, തായ്‌വാന്‍, മക്കാഉ പോലുള്ള സ്ഥലങ്ങളില്‍ നിന്നായിരിക്കും ഇവര്‍ പ്രവര്‍ത്തിക്കുന്നതും. കൊറിയ, വിയെട്നം, തായ്ലണ്ട് എന്നീ രാജ്യങ്ങളിലും ഇത്തരം രാക്കറ്റുകള്‍ രൂപപ്പെട്ടു കഴിഞ്ഞതായി റിപ്പോര്‍ട്ട് ഉണ്ട്.

ജെര്‍മനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ പെണ്‍കുട്ടികളുടെ പ്രൊഫൈലില്‍ നിന്ന് വരുന്ന ചില രിക്വേസ്ട്ടുകള്‍ പലരും കണ്ടിട്ടുണ്ടാകും. അല്‍പവസ്ത്രധാരിനികളായ ഇത്തരം യുവതികളുടെ രിക്വേസ്ട്ടുകള്‍ നമ്മള്‍ സ്വീകരിച്ചാല്‍ അവരും നേരത്തെ പറഞ്ഞ പോലെയാണ് സംസാരിച്ച് തുടങ്ങുക. കൂടെ അവരെ കാണാനായി ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്യാനും പറയും. അവര്‍ ജോലി ചെയ്യുന്ന അടല്റ്റ് സൈറ്റുകളിലേക്ക് ആളെ എത്തിക്കാനുള്ള വിദ്യയാണ് അത്. പ്രൊമോഷന്‍ നടത്തുക എന്നതിലുപരി മറ്റേതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ അവരാല്‍ ഉണ്ടാകുമെന്ന് കരുതുന്നില്ല. എന്നാല്‍ ഇവര്‍ തരുന്ന ലിങ്കുകള്‍ ചിലപ്പോള്‍ നമ്മളറിയാതെ പലതും നമ്മുടെ ഫോണിലെക്കോ, സിസ്റ്റത്തിലേക്കോ ഇന്സ്ടാല്‍ ചെയ്തെന്നും വരാം, അപ്പോള്‍ കളി മാറും. ഇവരെയും ഒഴിവാക്കുക തന്നെയാണ് ബുദ്ധി.

ഇനി തട്ടിപ്പുകാരെ എങ്ങിനെ തടയാം എന്ന് നോക്കാം.

നമ്മളെ അറിയാത്ത ആരും വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ നമുക്ക് റിക്വെസ്റ്റ് അയക്കില്ലാ എന്ന്‍ മനസ്സിലാക്കുന്നതാണ് ഏറെ പ്രധാനപ്പെട്ട ഒരു കാര്യം. അതായത്, വെറുതെ വരുന്ന രിക്വേസ്ട്ടുകള്‍ ചാടിക്കയറി അച്സിപ്റ്റ്‌ ചെയ്യാതിരിക്കുക. ഗ്രൂപ്പുകളില്‍ വച്ച് പരിചയപ്പെടുന്ന വനിതകളുടെ രിക്വേസ്ട്ടുകള്‍, അവരുടെ പ്രൊഫൈല്‍ നന്നായി പരിശോധിച്ച ശേഷം മാത്രം അച്സിപ്റ്റ്‌ ചെയ്യുക. സ്ഥിരമായി ഉപയോഗിക്കുന്ന പ്രൊഫൈല്‍ വച്ച് ആരും ഇത്തരം തട്ടിപ്പ് നടത്തില്ല. വീഡിയോ ചാറ്റ് ചെയ്യുമ്പോള്‍, പരിധികള്‍ കടക്കുന്നു എന്ന് തോന്നിയാലുടന്‍ ഗുഡ്ബൈ പറയുക. എല്ലാം അറിഞ്ഞിട്ടും വരുന്നിടത്ത് വച്ച് കാണാം എന്ന് തന്നെ കരുതുന്നുണ്ടെങ്കില്‍ ആ ചാറ്റ് വീഡിയോ മുഴുവനായും റെക്കോര്‍ഡ്‌ ചെയ്യുക. വീഡിയോ നമ്മുടെ കയ്യിലും ഉണ്ടെന്ന് അറിഞ്ഞാല്‍ ചിലപ്പോള്‍ അവര്‍ക്ക് ഒരു പേടിയൊക്കെ കാണും. സോഷ്യല്‍ മീഡിയ വിനോദത്തിനും രാഷ്ട്രീയത്തിനും മാത്രമല്ല, തട്ടിപ്പിനും പറ്റിയൊരുവിളനിലമാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ.

പരമാവധി പേരിലേക്ക് ഈ വീഡിയോ ഷെയര്‍ ചെയ്ത് എത്തിക്കുക
കൂടുതല്‍ അറിവുകള്‍ക്കായി ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക.