ആരെയും കരയിക്കും ഈ ബാലന്‍റെ നൃത്തം. നഷ്ടപ്പെട്ട കാലിന് പകരം പുതിയ കാല്‍ കിട്ടിയതിന്‍റെ സന്തോഷം

കൃത്രിമക്കാൽ കിട്ടിയപ്പോൾ അഫ്ഗാൻ പയ്യന്റെ നൃത്തം; മനസ്സ് നിറയ്ക്കുന്ന ഒരു വീഡിയോ



യുദ്ധക്കെടുത്തിയുടെ ഒട്ടേറെ കഥകൾ കേട്ടു കഴിഞ്ഞ അഫ്ഗാനിസ്ഥാനിൽ നിന്നും മനസ്സ് കുളിർക്കുന്ന ഒരു വാർത്ത. സോഷ്യൽ മീഡിയ ആഘോഷമാക്കുന്ന ഈ വാർത്ത സയ്യിദ് എന്ന കൊച്ചു പയ്യൻ മനസ്സ് നിറഞ്ഞ് നൃത്തം ചെയ്യുന്ന വീഡിയോയാണ്. ട്വിറ്റർ ഹാൻഡിലുകളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ യുദ്ധത്തിനെതിരെയുള്ള സന്ദേശമാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
അഫ്ഗാനിസ്ഥാനിലെ ലോഗര്‍ പ്രവിശ്യയിലാണ് ആരു വയസ്സുകാരനായ സയ്യിദ് താമസിച്ചിരുന്നത്. താലിബാൻ്റെ കുഴിബോംബ് സ്‌ഫോടനത്തില്‍ വലത് കാല്‍ നഷ്ടപ്പെട്ട എന്ന ആ കൊച്ചു ബാലന്‍ ഒറ്റക്കാലനായി ജീവിക്കേണ്ടി വരുമെന്ന ആശങ്കയിലായിരുന്നു. എന്നാൽ റെഡ്ക്രോസിന് മറ്റു ചില പദ്ധതികളുണ്ടായിരുന്നു. അവർ അവനൊരു കൃത്രിമക്കാൽ വെച്ചു കൊടുത്തു. കാല് കിട്ടിയപ്പോൾ സന്തോഷം കൊണ്ട് നൃത്തം ചെയ്യുകയാണവൻ. നീല നിറത്തിലുള്ള കുര്‍ത്തയും പാന്റ്‌സും ധരിച്ച് ആശുപത്രിക്കുള്ളില്‍ നിന്നാണ് അവൻ്റെ നൃത്തം. ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് ഓര്‍ത്തോപീഡിയാക്ക് സെന്ററില്‍ വച്ചായിരുന്നു കുട്ടിക്ക് കൃത്രിമ കാല്‍ ഘടിപ്പിച്ചത്. ഇതിന് ശേഷമായിരുന്നു ആനന്ദ നൃത്തം.

When Ahmad Rahman was eight months old he and his sister, Salima, were injured when fighting broke out between Afghan government forces and the Taliban in their village in Logar province. Rahman was shot in the leg, which was later amputated.

കുട്ടിയുടെ നിഷ്‌കളങ്കതയും അവന്റെ സന്തോഷവും അഫ്ഗാന്‍ ജനതയുടെ സമാധാന ജീവിതത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹത്തിന്റെ പ്രതിഫലനമായാണ് സാമൂഹിക മാധ്യമങ്ങളില്‍ വിശേഷിപ്പിക്കപ്പെട്ടത്. കുട്ടിയുടെ നൃത്തം പ്രതീക്ഷകളുടെ പ്രതീകമാണെന്നും ചിലര്‍ കുറിച്ചു.